Thursday, November 10, 2011

സ്കൈപ് മൊബൈല്‍ ഫോണിലും



മ്പ്യൂട്ടറില്‍ വീഡിയോ കാള്‍ ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉപയോഗിച്ച് വരുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് സ്കൈപ് . കമ്പ്യൂട്ടറും വെബ്‌ക്യാമും ഉള്ള ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക് തമ്മില്‍ പരസ്പരം കണ്ടു സംസാരിക്കാന്‍ മാത്രമേ ഇതില്‍ ആദ്യ കാലങ്ങളില്‍ സാധിക്കുമായിരുന്നുള്ളൂ . എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങള്ക്ക് സ്കൈപ് കാള്‍ ചെയ്യാന്‍ കഴിയും .അതിനായി നിങ്ങളുടെ ഫോണില്‍ സ്കൈപ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് വേണ്ടത്  , അതിനു ശേഷം ഒരു അക്കൗണ്ട്‌ നിര്‍മിച്ചു നിങ്ങളുടെ സുഹൃത്തുക്കളെ ആഡ് ചെയ്യുക , 3G ഉള്ള എല്ലാ ഫോണുകളിലും സ്കൈപ് വര്‍ക്ക്‌ ചെയ്യുന്നുണ്ട് . എന്നാല്‍ ചില ഫോണുകളില്‍ മാത്രമേ വീഡിയോ കാള്‍ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ , എന്നിരുന്നാലും  വോയിസ്‌ കാള്‍ വളരെ വ്യക്തമായി ചെയ്യാന്‍ സാധിക്കും .

സ്കൈപ് സോഫ്റ്റ്‌വെയര്‍ മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക .

സ്കൈപ് സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൈപ് വെബ്സൈറ്റ് അഡ്രസ്‌ : http://www.skype.com/ 
സ്കൈപ് മൊബൈല്‍ വെബ്സൈറ്റ് അഡ്രസ്‌ : m.skype.com